

കൊച്ചി: എഞ്ചിനീയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്‌സ് (ഐ ട്രിപ്പിള്‍ ഇ) കേരളാ ഘടകം ചെയര്‍മാനായി ഡോ. മനോജ് ബി എസിനെയും സെക്രട്ടറിയായി നന്ദന്‍ എസിനെയും തെരഞ്ഞെടുത്തു.

തിരുവനന്തപുരം ഐ ഐ എസ് ടിയിലെ പ്രൊഫസറാണ് ഡോ. മനോജ് ബി എസ്. തിരുവനന്തപുരം എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ അസിസ്റ്റന്റ് ഡയറക്ടറാണ് നന്ദന്‍ എസ്.

വൈസ് ചെയര്‍മാനായി ഡോ. ഗിലേഷ് എ പി, ട്ഷററായി ഡോ. സാബിഖ് പി വി എന്നിവരേയും തെരഞ്ഞെടുത്തു.
