വിപണിയുടെ ശക്തി ചൂഷണം ചെയ്യുന്നത് ആശങ്കാജനകമെന്ന് അയാട്ട തലവന്‍

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2022-01-25 19:43:07Z | |

Image processed by CodeCarvings Piczard ### FREE Community Edition ### on 2022-01-25 19:43:07Z | |

ദോഹ: എ321 നിയോ ജെറ്റുകള്‍ക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ഓര്‍ഡര്‍ റദ്ദാക്കാനുള്ള എയര്‍ബസ് തീരുമാനം പുതിയതും ആശങ്കാജനകവുമാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) തലവന്‍ വില്ലി വാല്‍ഷ്. വിതരണക്കാര്‍ വിപണിയുടെ ശക്തി ചൂഷണം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

ഖത്തര്‍ എയര്‍വെയ്‌സിന് എയര്‍ബസ് നല്കിയ എ350 വിമാനങ്ങളുടെ പെയിന്റും മിന്നല്‍ പ്രതിരോധ സംവിധാനവും മോശമായതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ബസിനെതിരെ നല്കിയ കേസിന്റെ പ്രതികാര നടപടിയായാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ എയര്‍ബസ് തീരുമാനിച്ചത്.

മാത്രമല്ല റെഗുലേറ്ററിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകളും ചോദ്യങ്ങളും പരിഹരിക്കുന്നതുവരെ ബാക്കിയുള്ള ജെറ്റുകള്‍ ഡെലിവറി എടുക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് വിസമ്മതിക്കുകയും ചെയ്തിരുന്നു.

- Advertisement -
Ad image

എയര്‍ബസിന്റെ നടപടികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വാല്‍ഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!