
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) സല്‍മാബാദ് റീജിയന്‍ വുമണ്‍സ് എംപവര്‍മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഹാദിയ വിമന്‍സ് അക്കാദമി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.

പ്രവാസി വനിതകള്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ ഒമ്പതാമത് എഡിഷന്‍ പഠനാരംഭത്തിന് മുന്നോടിയായി ഒരുക്കിയ സംഗമം ഐ സി എഫ് നാഷണല്‍ മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

അറിവ്, സംസ്‌കാരം, സ്‌നേഹം, സ്വത്വം, സ്വഭാവം, മൂല്യം, കൂട്ടായ്മ, മുന്നേറ്റം എന്നിവ അടങ്ങിയ പരിഷ്‌കരിച്ച കരിക്കുലം പ്രകാരമാണ് ഹാദിയ അക്കാദമിയുടെ പുതിയ എഡിഷന്‍ സംവിധാനിച്ചിരിക്കുന്നത്. സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന സംഗമത്തില്‍ ഐ സി എഫ് റീജിയന്‍ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി ക്ലാസ്സെടുത്തു.
ഹാദിയ അക്കാദമിയുടെ എട്ടാമത് എഡിഷന്‍ പരീക്ഷകളിലെ ഉന്നത വിജയികളെയും ഹാദിയ ക്വിസ്സ് മത്സര വിജയികളെയും സംഗമത്തില്‍ മൊമെന്റോ നല്‍കി ആദരിച്ചു. അബ്ദുള്ള രണ്ടത്താണി, ഹാഷിം ബദറുദ്ധീന്‍, അമീറലി ആലുവ, യൂനുസ് മുടി ക്കല്‍ എന്നിവര്‍ സംസാരിച്ചു.

