

പയ്യന്നൂര്‍: ഉളിയത്ത് കടവ് ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. സി ഇ ഓ കെ പി മുഹമ്മദ് സഅദ് സ്വാതന്ത്യദിന സന്ദേശം നല്‍കി. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ആശംസകള്‍ നേര്‍ന്നു.

വൈസ് പ്രിന്‍സിപ്പാല്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. വിവിധ ഭാഷകളില്‍ വിദ്യാര്‍ഥികള്‍ പ്രസംഗിച്ചു. ശരണ്യ ടീച്ചര്‍ നേതൃത്വം നല്‍കി. അധ്യാപകര്‍, സ്റ്റാഫ് അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാഷ്ട പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാവാനും നാടിന്റെ ഐക്യവും അഖണ്ഠതയും കാത്തു സൂക്ഷിക്കാനും പ്രാസംഗികന്മാര്‍ പ്രത്യേകം ഉണര്‍ത്തി. മധുര പലഹാരവും വിതരണം ചെയ്തു.

