

അബൂദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ 235-ാമത് സീരിസിന്റെ 25 മില്യണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 25 കോടി ദിര്‍ഹം (ഏകദേശം 50 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത് പ്രവാസി മലയാളി ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണിക്ക്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡിസംബര്‍ 31ന് വാങ്ങിയ 232976 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഹരിദാസന് ലഭിച്ചത്.

അബുദാബിയിലെ മുസ്സഫാഹ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഹരിദാസന്‍. തനിക്ക് വിശ്വസിക്കാനായില്ലെന്നും പുതുവര്‍ഷത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാമാണ് ഗ്രാന്‍ഡ് പ്രൈസെന്നും ഹരിദാസനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബിഗ് ടിക്ക്റ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് രണ്ടു മുതല്‍ ആറു വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചത്. അശ്വിന്‍ അരവിന്ദാക്ഷന് 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ദീപക് രാംചന്ദ്ര ഭാട്ടിയക്ക് മൂന്നാം സമ്മാനമായ 100,000 ദിര്‍ഹവും നാലാം സമ്മാനമായ 90,000 ദിര്‍ഹം തേജസ് ഹാല്‍ബേക്കും അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ദിനേഷ് ഹാര്‍ലേയും ആറാം സമ്മാനം 70,000 ദിര്‍ഹം സുനില്‍കുമാര്‍ ശശിധരനുമാണ് നേടിയത്.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ കോനേറു മസെറാതി കാര്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസിയായ അശോക് കുമാര്‍ സ്വന്തമാക്കി.
ജനുവരിയില്‍ നടക്കുന്ന മറ്റൊരു നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 2.2 കോടി (44 കോടി) രൂപയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതു കൂടാതെ എല്ലാ ആഴ്ചയിലും 2,50,000 ദിര്‍ഹത്തിന്റെ നറുക്കെടുപ്പും നടക്കുന്നുണ്ട്.

