ഇന്ദിരാ ഗാന്ധി അനുസ്മരണ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണ സംഗമവും പുഷ്പാര്‍ച്ചനയും യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ കോണ്‍ഗ്രസ് ഹൗസില്‍ സംഘടിപ്പിച്ചു. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വനിത ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി എന്ന് സംഗമം ഉദ്ഘാടനം ചെയ്ത ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

city exchange

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാം ലാല്‍, യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം പ്രസിഡണ്ട് അനൂപ് ശിവശക്തി, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍മാരായ മുഹമ്മദ് ഷഫീഖ്, ഫാസില്‍ ഹുസൈന്‍, ജി മാധവന്‍കുട്ടി, എയുഡബ്ല്യു ജില്ലാ പ്രസിഡന്റ് എല്‍ദോസ് പനപാടന്‍, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോപ്പില്‍ അബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ന്മാരായ ബാബുകൊല്ലം പറമ്പില്‍, ഹനീഫ ഞരലകാടന്‍, ജോസി പി ആന്‍ഡ്‌റൂസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ബേസില്‍ ജോജി, അമീര്‍ ഷാ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സല്‍മാന്‍ മാനാപുരത്ത്, ജസ്‌മോന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എ ഹാരിസ്, എം ഒ ജെറാള്‍ഡ്, സോണി സെബാസ്റ്റ്യന്‍, അനില്‍ കീഴ്മാട്, എം എ കെ നജീബ്, സുധീഷ് കപ്രശ്ശേരി, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ മുഹമ്മദ് അശല്‍, ഇമ്മാനുവല്‍ പൗലോസ്, അബു മുതലായവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!