വായ്പാ തിരിച്ചടവ് മുടങ്ങിയ കുടുംബത്തിന് എം എല്‍ എയുടെ കൈത്താങ്ങ്

Web Desk
1 Min Read

ആലുവ: ആലുവ അര്‍ബന്‍ ബാങ്കില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് പ്രകാരം കീഴ്മാട് ചാലക്കല്‍ കുഴിക്കാട്ടുമാലി കെ കെ വൈരമണിയുടെ വീട് അഭിഭാഷക കമ്മീഷന്‍ ജപ്തി ചെയ്ത വിവരം അറിഞ്ഞ് അന്‍വര്‍ സാദത്ത് എം എല്‍ എ വിഷയത്തില്‍ ഇടപെടുകയും ബാങ്കിന്റെ ചെയര്‍മാന്‍ അബ്ദുല്‍ മുത്തലിബുമായി ബന്ധപ്പെടുകയും വീട്ടുകാരോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ച് പ്രശനം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്കുകയും ചെയ്തു.

city exchange

എം എല്‍ എയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ ബാങ്കിന്റെ സ്റ്റാഫെത്തി പൂട്ടിയ വീടു തുറന്നു കൊടുക്കുകയുമുണ്ടായി.

ഇന്നലെതന്നെ വൈരമണിയുമായി എം എല്‍ എ ഈ വിഷയം സംസാരിക്കുകയും ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് എത്രയും വേഗം രമ്യമായ പരിഹാരമുണ്ടാക്കണമെന്ന് പറയുകയുണ്ടായിരുന്നു. എം എല്‍ എ ബാങ്കില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വൈരമണിയും ബാങ്ക് അധികൃതരുമായി നാളെ രാവിലെ 10.30ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഒരു പരിഹാരം ഉണ്ടാക്കാമെന്ന് തീരുമാനിച്ചു.

ഒരു അഭ്യുഭയകാംക്ഷി ലോണ്‍ തിരച്ചടവിലേക്ക് രണ്ടു ലക്ഷം രൂപ കുടുബത്തിന് നല്കാമെന്ന് സമ്മതിച്ചതായി എം എല്‍ എ അറിയിച്ചു.

- Advertisement -
Ad image

ഇന്ന് രാവിലെ എം എല്‍ എ ജപ്തിയായ വീടു സന്ദര്‍ശിക്കുകയും വീട്ടുകാരുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. തദവസരത്തില്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ആലുവ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും കീഴ്മാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി എ മുജീബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മണ്ഡലം പ്രസിഡന്റുമായ ലിസ്സി സെബാസ്റ്റ്യന്‍, സാജൂ മത്തായി, കെ കെ സതീശന്‍ എന്നീ പഞ്ചായത്തു മെമ്പര്‍മാരും ഷറഫുദ്ധീന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അസ്സര്‍, മുഹമ്മദ് താഹിര്‍, മുഹമ്മദ് ഫസല്‍, ബൂത്ത് പ്രസിഡന്റ് അഫ്‌സല്‍ എന്നിവര്‍ എം എല്‍ എയുടെ കൂടെ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!