ഐ എന്‍ എല്‍ വഹാബ് വിഭാഗം കോഴിക്കോട് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നു

Web Desk
1 Min Read

കോഴിക്കോട്: ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ അനുകൂലിക്കുന്ന വിഭാഗം കോഴിക്കോട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നു. നിലവില്‍ 22 പേര്‍ ഉള്ള സെക്രട്ടറിയേറ്റില്‍ 12 പേര്‍ പങ്കെടുത്തു. നേരത്തെയുണ്ടായിരുന്ന സെക്രട്ടറിയേറ്റിലെ നടപടിക്ക് വിധേയരായ രണ്ടു പേരെ കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ വീണ്ടും സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇവരും പുതിയ സെക്രട്ടറിയേറ്റിന് പിന്തുണ അറിയിച്ചതായി പ്രഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു.

city exchange

പ്രഫ. എ പി അബ്ദുല്‍ വഹാബ്, നാസര്‍ കോയ തങ്ങള്‍, സി എച്ച് മുസ്തഫ, എച്ച് മുഹമ്മദലി, പോക്കര്‍ മാസ്റ്റര്‍, ഒ പി ഐ കോയ, എം എ വഹാബ് ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, എം കോ നജീബ്, അഡ്വ. മനോജ്. സി നായര്‍, ബഷീര്‍ ബടേരി, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ എന്നിങ്ങനെ പന്ത്രണ്ടു പേരാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തതെന്നും വഹാബ് അറിയിച്ചു.

നിലവിലുള്ള ഐ എന്‍ എല്‍ മന്ത്രിയെ മാറ്റലല്ല തങ്ങളുടെ ലക്ഷ്യമെന്നും മറിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി അഭ്യന്തര പ്രശ്‌നങ്ങള്‍ കൊണ്ട് അപഹാസ്യമായി കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അധികാരസ്ഥാനം വേണ്ട. എന്നാല്‍ മന്ത്രി സ്ഥാനം ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞാല്‍ എല്‍ ഡി എഫ് നേതൃത്വത്തെ സമീപിക്കും.
അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്താക്കിയതായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചാല്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണകൊണ്ട് അതിനെ നേരിടും. കേന്ദ്ര നേതൃത്വം നല്കിയ എല്ലാ ഷോകോസ് നോട്ടീസുകളെയും അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- Advertisement -
Ad image

അഖിലേന്ത്യാ സെക്രട്ടറിയായ അഹമ്മദ് ദേവര്‍ കോവിലിനെതിരെ എങ്ങനെ സംസ്ഥാന കമ്മിറ്റി നടപടി എടുക്കുകയെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ വീണ്ടും കൊണ്ടുവരണമെന്നാണോ പറയുന്നതെന്ന് കാസിം ഇരിക്കൂറിനെ സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിനുത്തരമായും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!