ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മൂലധന വിപണിയില്‍ നിക്ഷേപം നടത്തേണ്ടത്: സൗരഭ് മുഖര്‍ജി

Web Desk
1 Min Read

കൊച്ചി: ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മൂലധന വിപണിയില്‍ നിക്ഷേപം നടത്തേണ്ടതെന്നു നിക്ഷേപ വിദഗ്ധന്‍ സൗരഭ് മുഖര്‍ജി. മുടക്കുമുതലിനു മതിയായ ലാഭം ഉണ്ടാക്കുകയും ഉചിതമായ തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ചാല്‍ ആശങ്കകള്‍ വേണ്ടിവരില്ല. വര്‍ഷങ്ങളോളം ഇങ്ങനെ ലാഭമുണ്ടാക്കുകയും വളര്‍ച്ചയ്ക്കായി നിക്ഷേപിക്കുകയും ചെയ്യുന്ന കമ്പനികളിലെ നിക്ഷേപകര്‍ക്ക് സുഖനിദ്രയും വലിയ നിക്ഷേപ നേട്ടവും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

city exchange

ധനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാഴ്‌സലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി.

കൊച്ചിയില്‍ നടക്കുന്ന ഏകദിന സമ്മിറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ മിനി ഐപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

മുത്തൂറ്റ് ഫിനാന്‍സ് എം ഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സി ഇ ഒയുമായ പൊറിഞ്ചു വെളിയത്ത്, ഡി ബി എഫ് എസ് സെക്യൂരിറ്റീസ് എം ഡി പ്രിന്‍സ് ജോര്‍ജ്, ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ വോള്‍ഡിന്റെ സഹസ്ഥാപകനും സി ടി ഒയുമായ സഞ്ജു സോണി കുര്യന്‍, മാര്‍ക്കറ്റ് ഫീഡ് സ്ഥാപകനും സി ഇ ഒയുമായ ഷാരിഖ് ഷംസുദ്ധീന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവര്‍ ബി എഫ് എസ് ഐ സമിറ്റിലെ മുഖ്യാതിഥികളായി.

2020 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കപ്പെടുന്നത്. സമിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എം ഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് എം ഡി കെ പോള്‍ തോമസ് എന്നിവരോടൊപ്പം ബിസിനസ്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ നിരവധി പ്രമുഖര്‍ സംസാരിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!