കിര്‍ക്കന്‍ റിലീസ് ഏപ്രിലില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: സലിംകുമാര്‍, ജോണി ആന്റണി, കനി കുസൃതി, വിജയരാഘവന്‍, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കിര്‍ക്കനില്‍ നാടക മേഖലയില്‍ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. 2005 കാലഘട്ടത്തില്‍ കോട്ടയത്തിനടുത്തുള്ള ഗ്രാമത്തില്‍ നടന്ന ഒരു പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.

city exchange

അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെ പ്രേക്ഷകരെയും കുറ്റം തെളിയിക്കുന്നതില്‍ പങ്കാളികളാക്കുന്ന മേക്കിങ് രീതിയാണ് അവലംബിച്ചിരിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായ കിര്‍ക്കന്‍ ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയും കടന്നു പോകുന്നതിനോടൊപ്പം സമൂഹത്തില്‍, കാലങ്ങളായി നിലനില്‍ക്കുന്ന സാമൂഹ്യ വിപത്തിനെയും തുറന്നുകാണിക്കുന്നു.

മികച്ച നിര്‍മ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ മാത്യു മാമ്പ്രയുടെ മാമ്പ്ര സിനിമാസാണ് കിര്‍ക്കന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവര്‍ ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളാണ്. മേജര്‍ രവി ഉള്‍പ്പടെ ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ജോഷാണ് കിര്‍ക്കന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.

- Advertisement -
Ad image

പൂതന്‍, തുമ്പി എന്നീ കലാസൃഷ്ടികളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ജോഷ്. ഗൗതം ലെനിന്‍ രാജേന്ദ്രന്‍ കിര്‍ക്കന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മണികണ്ഠന്‍ അയ്യപ്പയാണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്നത്. എഡിറ്റര്‍: രോഹിത് വി എസ്, പ്രൊജക്ട് ഡിസൈനര്‍: ഉല്ലാസ് ചെമ്പന്‍, ഗാനരചന: ജ്യോതിഷ് കാശി, ആര്‍ ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അമല്‍ വ്യാസ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!