കെ എം സി സി കണ്ണൂര്‍ ജില്ലാ സര്‍ഗോത്സവം സമാപിച്ചു

Web Desk
2 Min Read

മനാമ: കലയുടെ വര്‍ണവൈവിധ്യവും സര്‍ഗാത്മകതയുടെ മികവും വിളിച്ചോതിയ കെ എം സി സി ബഹ്റൈന്‍ കണ്ണൂര്‍ ജില്ലാ സര്‍ഗോത്സവത്തിന് സമാപനം. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസങ്ങളിലായി കെ എം സി സി മനാമ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ഗോത്സവത്തില്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ ജേതാക്കളായി. തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ റണ്ണേഴ്‌സ് അപ്പ് കിരീടം കരസ്ഥമാക്കി.

city exchange

വിവിധ കലാ സാഹിത്യ ഇനങ്ങളില്‍ അഞ്ച് കൂട്ടായ്മകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് കണ്ണൂര്‍ സിറ്റി കൂട്ടായ്മ വിജയകിരീടം സ്വന്തമാക്കിയത്. തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷനിലെ അബ്ദുള്ള ജാഫര്‍ കലാപ്രതിഭയായും കണ്ണൂര്‍ സിറ്റി കൂട്ടായ്മയിലെ സഹ്‌റ സൗജത്ത് റഹീസ് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.

സര്‍ഗോത്സവത്തിന്റെ സമാപന സമ്മേളനം എം എല്‍ എ അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ആര്‍ക്കും കവച്ചുവെക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ എം സി സി പ്രസ്ഥാനം കലാ സാഹിത്യ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നതിന് തെളിവാണ് ഇത്തരം സര്‍ഗോത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

നിറഞ്ഞ സദസ്സില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. സര്‍ഗോത്സവം ഏകോപിപ്പിച്ച സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ സിയാ ഉല്‍ ഹഖിനെ കെ എം സി സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര മൊമെന്റോ നല്‍കി ആദരിച്ചു.

- Advertisement -
Ad image

ട്രഷറര്‍ മുസ്തഫ കെ പി ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ഭാരവാഹികളായ റഫീഖ് തോട്ടക്കര, എ പി ഫൈസല്‍, സഹീര്‍ കട്ടമ്പള്ളി, ഷാഫി പറക്കട്ട, സലീം തളങ്കര എന്‍ കെ അബ്ദുല്‍ അസീസ്, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിതാഴ, അഷ്‌റഫ് കാട്ടില്‍പ്പീടിക എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് തന്നട സ്വാഗതവും ലത്തീഫ് ചെറുകുന്ന് നന്ദിയും പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ സിറാജ് റിഫ, റിയാസ് ചുഴലി, സിദ്ധീഖ് അദ്‌ലിയ, ഫൈസല്‍ ഇസ്മായില്‍, റയീസ് മുസ്തഫ, ഇസ്മായില്‍ വട്ടിയേറ, ഫത്താഹ് പൂമംഗലം, നാസര്‍ മുല്ലാളി, സഹീര്‍ ശിവപുരം, ജബ്ബാര്‍ മാട്ടൂല്‍, സഹീദ് പുഴക്കള്‍, ഫൈസല്‍ മുഹമ്മദ്, വനിതാ വിംഗ് ഭാരവാഹികള്‍, ജില്ലാ മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!