കൊച്ചി മെട്രോ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു

Web Desk
1 Min Read

കൊച്ചി: മെട്രോയുടെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു. പുതിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് അഞ്ച് രൂപയും നാല് ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയുമാണ് പുതിയ നിരക്ക്.

city exchange


നിലവില്‍ ആദ്യത്തെ രണ്ട് മണിക്കൂര്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണ്. നാല് ചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്.


മറ്റു വലിയ വാഹനങ്ങള്‍ക്ക് 100 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്.
പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ എം ആര്‍ എല്‍ എം ഡി
ലോകനാഥ് ബഹ്‌റ പറഞ്ഞു. ഇത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല, മറ്റ് യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെ മെട്രോയിലേക്ക് ആകര്‍ഷിക്കുകയും അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!