ശുഭ വയനാട് അവതരിപ്പിച്ച ‘ഒറ്റപെങ്ങള്‍’ ശ്രദ്ധേയമായി

Web Desk
1 Min Read

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും വനിതാ വിഭാഗമായ സര്‍ഗ്ഗവനിതയുടെയും ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വെള്ളയമ്പലം മാനവീയം വീഥിയില്‍ നടന്ന പരിപാടികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനീഷ്യ ജയദേവ് ഉദ്ഘാടനം ചെയ്തു.

city exchange

ശുഭ വയനാട് അവതരിപ്പിച്ച ഒറ്റപെങ്ങള്‍ എന്ന ഏകപാത്ര നാടകം ശ്രദ്ധേയമായി. ദുശ്ശള, പഞ്ചാലി, സൗമ്യ എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള നാടകം സ്ത്രീ പൊരുതി മുന്നേറേണ്ടവള്‍ ആണെന്ന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ ശാക്തീകരണം പ്രമേയമായ നാടകത്തിന്റെ രചന നിര്‍വഹിച്ചത് ഷെരീഫ് പാങ്ങോട് ആണ്.

നന്മയിലെ കലാകാരികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!