മെഡിസെപ്പ് വിഹിതം വര്‍ധിപ്പിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ഏകപക്ഷീയ നീക്കം ചെറുക്കും

Web Desk
1 Min Read

ആലുവ: പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ മെഡിസെപ്പിന്റെ വിഹിതം വര്‍ധിപ്പിക്കുവാനുള്ള ഇടതു സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കം ശക്തമായി സമരമാര്‍ഗ്ഗത്തിലൂടെ ചെറുത്തുതോല്‍പ്പിക്കും എന്ന് കെ എസ് എസ് പി എ എറണാകുളം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

city exchange

എ ഡി റാഫേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഒരു രൂപ പോലും വിഹിതം നല്‍കുന്നില്ല എന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളെയും എംപാനല്‍ ചെയ്ത് ഓരോ ആശുപത്രിയില്‍ നിലവിലുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ചികിത്സ ഉറപ്പുവരുത്തണമെന്നും കെ എസ് എസ് പി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി, സംസ്ഥാന സെക്രട്ടറി രാധാമണി, സെക്രട്ടറിയേറ്റ് അംഗം പ്രകാശ്, ജില്ലാ സെക്രട്ടറി അലികുഞ്ഞ്, ട്രഷറര്‍ അഫ്‌സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!