ടയര്‍ പത്തില്‍ (ഓട്ടുപത്തില്‍)

Web Desk
1 Min Read

നോമ്പുകാലത്തു ഒഴിച്ചുകൂടാന്‍ പറ്റാത്ത വളരെ കുറച്ചു ചേരുവകള്‍ ചേര്‍ത്തുള്ള അടിപൊളി വിഭവമാണ് ടയര്‍ പത്തില്‍.

city exchange

ചേരുവകള്‍
1.പുഴുങ്ങലരി അരി 5 മണിക്കൂര്‍ കുതിര്‍ത്തു ഗ്രൈന്‍ഡറില്‍ കട്ടിയില്‍ നന്നായി അരച്ചത്

  1. കല്ലോട് വിത്ത് മൂടി
  2. വാഴ ഇല
    ആദ്യം അരച്ച അരിയില്‍നിന്നും അല്‍പ്പമെടുത്തു വലിയ ഉരുളകളാക്കി ഒരു കഷ്ണം ഇലയില്‍ പരത്തി രണ്ടാമത്തെ മറ്റൊരു കഷ്ണം ഇല വച്ചു മൂടിയ ശേഷം കല്ലോട് അടുപ്പത്ത് വച്ചു നന്നായി ചൂടാക്കുക ശേഷം അതിലേക്ക് പരത്തിവെച്ചത് മൂടിവെക്കുക .പിന്നീട് രണ്ടോ മൂന്നോ മിനുട്ടിനു ശേഷം വാഴയില വാടിയ നല്ലൊരു മണം വരും അപ്പോള്‍ അതുമറച്ചിട്ട് ഇലയുടെ നിറം കാണാം (മറിച്ചിട്ടാല്‍) മരുഭാഗവും അതേപോലെ ഇല വാടിയ മണം വന്നാല്‍ പിന്നീട് കൂടെ കൂടെ തിരിച്ചും മറിച്ചും ഇടുക.

വേവുന്നതുവരെ തിരിച്ചും മറിച്ചും ഇടണം. കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പൊങ്ങി വന്നാല്‍ നന്നായി വെന്തു എന്നു ഉറപ്പുവരുത്തിയതിനുശേഷം മരത്തിന്റെ തവി കൊണ്ട് ടയര്‍ പോലെ ഉരുട്ടി എടുക്കുക. പത്തില്‍ റെഡി. തേങ്ങാപ്പാലില്‍ മുക്കി പശുവിന്‍ നെയ്യും പുരട്ടുക.

- Advertisement -
Ad image

ബീഫ് വരട്ടിയത്, ഫിഷ്‌കറി, മുട്ടക്കറി എല്ലാത്തിനും നന്നായി ചേരുന്ന അധികം ചേരുവകളില്ലാത്ത എണ്ണയില്ലാത്ത നോമ്പു തുറക്കാനുള്ള നല്ലൊരു ഡിഷ് ആണ് ടയര്‍ പത്തില്‍.

Share This Article
Leave a Comment
error: Content is protected !!