

കൊച്ചി: ക്രൊയേഷ്യയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഹാന്‍ഡ്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളിയും. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ സ്വപ്‌ന എസ് പിയാണ് ടീമില്‍ ഇടം നേടിയത്. ക്രൊയേഷ്യയില്‍ ഈ മാസം 18 മുതല്‍ 21 വരെയാണ് മത്സരം.

തിരുവനന്തപുരം പേട്ട സ്വദേശിനിയായ സ്വപ്ന കോമണ്‍വെല്‍ത്ത് ഹാന്‍ഡ് ബോള്‍ മുന്‍ താരവും 1987ലെ ദേശീയ ഗെയിംസില്‍ കേരള ടീം ക്യാപ്റ്റനും ആയിരുന്നു.
