മെറാള്‍ഡ ജുവല്‍സിന്റെ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കൊച്ചി എം ജി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
2 Min Read

ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസഫലി നിര്‍വഹിച്ചു

city exchange

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ മെറാള്‍ഡ ജുവല്‍സിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കൊച്ചി എം ജി റോഡില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ റോഡിലെ ഇയ്യാട്ടുമുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോറൂമാണ് കൂടുതല്‍ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനര്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെയും എറണാകുളം എം ജി റോഡ് മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചത്.

വിവാഹാഭരണങ്ങള്‍, ആന്റിക് ബ്രൈഡല്‍ കളക്ഷന്‍, പോള്‍ക്കി, അണ്‍കട്ട് ഡയമണ്ട്, ഡയമണ്ട്, ജെംസ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവയ്‌ക്കൊപ്പം ദൈനംദിന ഉപയോഗത്തിനുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 18 വരെ സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 40 ശതമാനവും ഡയമണ്ട് മൂല്യത്തില്‍ 20 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മെറാള്‍ഡ ജുവല്‍സിന് കേരളം, മംഗളൂരു, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ജി സി സി രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍ പറഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എം എ ഫഹാസ്, മെറാള്‍ഡ ജുവല്‍സ് മാനേജിങ് ഡയറക്ടര്‍ (ഇന്റര്‍നാഷണല്‍ ബിസിനസ്) ജസീല്‍ മുഹമ്മദ് ഇടത്തില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി പി മുഹമ്മദ് ഷാനില്‍, മെറാള്‍ഡ ജുവല്‍സ് ഡയറക്ടര്‍മാരായ സി എം നജീബ്, കെ പി ജസ്‌ബെല്‍, പി കെ അജ്മല്‍, പി ഷറീന, കെ എ സലീം, കെ പി ജുമാന, എസ് സി എം ഹെഡ് ലബീബ് എന്‍, ഷോറൂം ഹെഡ് ടി ഷാനിദ്, സ്റ്റോര്‍ മാനേജര്‍ സൈജു ജേക്കബ്, കെ പി അഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!