മോണ്‍ട്ര ഇലക്ട്രിക്കിന്റെ പുതിയ ഇ-3ഡബ്ല്യു ഡീലര്‍ഷിപ്പ് ചെറുവണ്ണൂരില്‍

Web Desk
1 Min Read

കോഴിക്കോട്: രാജ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാണിജ്യ വാഹന ബ്രാന്‍ഡായ മോണ്‍ട്ര ഇലക്ട്രിക് കോഴിക്കോട് ചെറുവണ്ണൂരില്‍ പുതിയ ഇ-3ഡബ്ല്യു ഡീലര്‍ഷിപ്പ് തുറന്ന് വടക്കന്‍ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി. എക്‌സോട്ടിക് ഇവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ കേന്ദ്രത്തില്‍ യാത്രാ വാഹനമായ സൂപ്പര്‍ ഓട്ടോ, ചരക്കുവാഹനമായ സൂപ്പര്‍ കാര്‍ഗോ എന്നിവ ഉള്‍പ്പെടുന്ന മോണ്‍ട്ര ഇലക്ട്രിക്കിന്റെ ഇ-3ഡബ്ല്യു ശ്രേണി ലഭ്യമാകും.

city exchange

കോഴിക്കോട്ടെ ഡ്രൈവര്‍മാരുടെയും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാരുടെയും ദൈനംദിന ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്ത പുതിയ സൂപ്പര്‍ ഓട്ടോ വേരിയന്റും പുറത്തിറക്കി.

ദേശീയപാത 66-ലെ പ്രധാന വാണിജ്യ- ലോജിസ്റ്റിക്‌സ് ഇടനാഴിയിലാണ് പുതിയ ഡീലര്‍ഷിപ്പ് സ്ഥിതി ചെയ്യുന്നത്. സെയില്‍സ്, സര്‍വീസ്, സ്‌പെയറുകള്‍ എന്നിവയെല്ലാം ഒരിടത്ത് ലഭ്യമാകുന്ന ഈ അത്യാധുനിക കേന്ദ്രം കോഴിക്കോടിനും സമീപത്തുള്ള വടക്കന്‍ ജില്ലകള്‍ക്കും ഏറെ പ്രയോജനകരമാകും.

60 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്ന 10കെഡബ്ല്യു പെര്‍മനന്റ് മാഗ്‌നറ്റ് മോട്ടോറാണ് പുതിയ സൂപ്പര്‍ ഓട്ടോ വേരിയന്റിന് കരുത്ത് പകരുന്നത്. കുത്തനെയുള്ള കയറ്റങ്ങള്‍ അനായാസം കയറാന്‍ സഹായിക്കുന്ന 32 ശതമാനം ഗ്രേഡബിലിറ്റിയും ഇതിനുണ്ട്. 10.6 കെഡബ്ല്യുഎച്ച് ബാറ്ററിയില്‍ ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്ററിലധികം കൃത്യമായ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഓഫ്-ബോര്‍ഡ് 40എ ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകും.

- Advertisement -
Ad image

കയറ്റങ്ങളില്‍ വാഹനം പിന്നോട്ട് ഉരുളാതെ നിര്‍ത്താന്‍ സഹായിക്കുന്ന കാറുകളിലേതിന് സമാനമായ ഹില്‍-ഹോള്‍ഡ് അസിസ്റ്റ് ഈ വിഭാഗത്തിലെ തന്നെ സവിശേഷതയാണ്. റീജനറേറ്റീവ് ബ്രേക്കിംഗ്, തിരഞ്ഞെടുക്കാവുന്ന ഇക്കോ, ഡ്രൈവ്, പവര്‍ മോഡുകള്‍, റിവേഴ്‌സ് ആന്‍ഡ് പാര്‍ക്ക് അസിസ്റ്റ്, വലിയ എല്‍ഇഡി ലൈറ്റുകള്‍, ക്യാബിന്‍ ലൈറ്റ് എന്നിവയും ഇതിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!