

ദോഹ: ഖത്തറില്‍ ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ഹോള്‍സയില്‍സ് ആന്റ് റീട്ടയില്‍സ് ബിസിനസ് രംഗത്തെ അല്‍ സിദ്‌റ ട്രേഡിംഗ്് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ അഞ്ചാമത്തെ ഷോപ്പ് അല്‍ വകറയില്‍ പ്രവര്‍ത്തമാനരംഭിച്ചു.

അല്‍ സിദ്‌റ ട്രെഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് മാനേജിങ് ഡയറക്ടര്‍ വി അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ ഫഹീം, ഡയറക്ടര്‍ ഷഹീന്‍ അബ്ദുല്ല, മാനേജര്‍ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

ഖത്തറില്‍ ഗുണമേന്‍മ്മയുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നാലു പതിറ്റാണ്ടിലേറെ പാരമ്പര്യമാണ് അല്‍ സിദ്‌റക്കുള്ളത്. ഖത്തറിലെ ഹോള്‍സയില്‍സ് മാര്‍ക്കറ്റിലായിരുന്നു തുടക്കം. പിന്നീട് ഖത്തറിന്റെ പല ഭാഗങ്ങളിലായി പടര്‍ന്നു പന്തലിച്ചു.
ക്യു ടെല്‍ സിഗ്നല്‍ കഴിഞ്ഞുള്ള രണ്ടാമത്തെ സിഗ്നലിന് സമീപമാണ് അല്‍ സിദ്രയുടെ പുതിയ ഷോപ്പ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

