സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയവുമായി ബിര്‍ള പബ്ലിക്ക് സ്‌കൂള്‍

Web Desk
0 Min Read

ദോഹ: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 433 പേരില്‍ 214 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 211 വിദ്യാര്‍ഥികള്‍ 75 ശതമാനത്തിലേറെ മാര്‍ക്ക് നേടി വിജയം വരിച്ചു.
കൊമേഴ്‌സ് സ്ട്രീമിലെ സ്വാതി ചിദംബരം 97.6 ശതമാനം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായി. സയന്‍സ് സ്ട്രീമില്‍ സുധര്‍ശന്‍ ശരവണന്‍, ആരോണ്‍ വറുഗീസ് ചന്ദപിള്ളൈ, സിംപിള്‍ സിബി ജോസഫ് എന്നിവര്‍ 97.2 ശതമാനം മാര്‍ക്ക് നേടി.
ഹ്യുമാനിറ്റീസില്‍ ഫിസ ഫാത്തിമ തേപറമ്പില്‍ മുംതാജ് 97 ശതമാനം മാര്‍ക്ക് നേടി ടോപ്പറായി.

city exchange
Share This Article
Leave a Comment
error: Content is protected !!