
ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം എല്‍ എ പാറക്കല്‍ അബ്ദുല്ലയ്ക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരവ് നല്‍കി. ഉപദേശക സമിതി ചെയര്‍മാന്‍ പി വി എ നാസര്‍ സ്‌നേഹാദരവ് കൈമാറി. പ്രസിഡന്റ് നീലിമ നാസര്‍ വിവിധ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം സമര്‍പ്പിച്ചു.

ക്രൗണ്‍ പ്ലാസയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വി എം ജെ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളായ സല്‍മാന്‍ മുണ്ടിയാട്ട്, പി പി നാസര്‍, ഇ എം കുഞ്ഞമ്മദ്, പി പി കെ നസീര്‍, കെ എം ഫൈസല്‍, സമീര്‍ കൊച്ചേരി, സി പി റാഹിദ്, റാഷിദ് കുന്നോത്ത് എന്നിവര്‍ പങ്കെടുത്തു.


മുസ്ലിം ജമാഅത്ത് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള എം ജെ സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തോടൊപ്പം സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തി.
കൂടാതെ, പ്രവാസികള്‍ നേരിടുന്ന യാത്രാ ടിക്കറ്റ് നിരക്കിലെ വര്‍ധനവ് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുക, പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ വിതരണം ഉറപ്പാക്കുക, പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ പൊതുപ്രാധാന്യമുള്ള വിഷയങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

