
കോഴിക്കോട്:ചേവായൂരില് ബസില് കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മയെ മരിച്ച നിലയില് കണ്ടെത്തി.പൂളക്കടവിനടത്തെ പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്ന് ദിവസത്തെ
പഴക്കമുണ്ട്.

നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്നാണ് ചേവായൂര് പോലീസ് സംഭവമറിയുന്നത്. ബലാത്സംഗത്തിനിരയായ യുവതിയായ മകള് സര്ക്കാര് അഗതി കേന്ദ്രത്തിലാണുള്ളത്. വീട്ടില് നിന്ന് പുറത്തിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില് കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല് വീട്ടില് ഗോപീഷ് (38), പത്താംമൈല് മേലേപൂളോറ വീട്ടില് മുഹമ്മദ് ഷമീര് (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യോഷ്
കുമാറിനെ ഇത്വരെ പിടികൂടിയിട്ടില്ല.അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ചേവായൂര് പോലീസിനാണ് അന്വേഷണ ചുമതല.
