

വാണിമേല്‍: മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ വാണിമേലിലെ തെങ്ങലക്കണ്ടി അബ്ദുല്ല (68) നിര്യാതനായി. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, എം എസ് എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി, വാണിമേല്‍ കസ്റ്റം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം, ദാറുല്‍ ടി ടി ഐ കമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞിപ്പാത്തു പണിക്കവീട്ടില്‍. മക്കള്‍: അജ്മല്‍ (ഖത്തര്‍), അനിഷത്ത് (അധ്യാപിക, ക്രസന്റ് ഹൈസ്കൂള്‍), അനീസ് (അബൂദാബി), പരേതനായ അഫ്ലഹ്. മരുമക്കള്‍: നൗഫല്‍ കുന്നുമ്മക്കര (കണ്ണൂര്‍ എയര്‍പോര്‍ട്ട്), ആബിദ കുമ്മങ്കോട് (അധ്യാപിക, എം ഇ ടി കോളജ് നാദാപുരം). സഹോദരങ്ങള്‍: ഹമീദ്, അബ്ദുറഹ്മാന്, ബഷീര്‍, ഫാത്തിമ.
