നാഷണല്‍ ഹൈവേ 66 നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണം: ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ന്യൂഡല്‍ഹി: ദേശീയപാത 66 ലെ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള മേല്‍പ്പാലം തിരക്കേറിയ സി ഐ ഓഫീസ് ജംഗ്ഷന്‍ വരെ നീട്ടണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് ബെന്നി ബെഹനാന്‍ എം പി ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ഥാടകര്‍, സ്‌കൂളുകള്‍, വിവിധ ഓഫീസുകളില്‍ എത്തുന്നവര്‍ എന്നിവരുടെ തിരക്കനുഭവപ്പെടുന്നതിനാല്‍ ചന്തപ്പുര ജംഗ്ഷനില്‍ മേല്‍പ്പാലം സി ഐ ഓഫീസ് വരെ നീട്ടേണ്ടത് അനിവാര്യമാണ്.

city exchange

നിലവില്‍ ചന്തപ്പുരയില്‍ 180 മീറ്റര്‍ നീളത്തില്‍ ഫ്ളൈഓവര്‍/ വയഡക്ട് ആണ് നിലവിലുള്ളത്. പ്രസ്തുത ഫ്ളൈഓവര്‍/ വയഡക്ട് തെക്കുഭാഗത്തേക്ക് സി ഐ ഓഫീസ് ജംഗ്ഷന്‍ വരെ 700 മീറ്റര്‍ നീട്ടിയാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും. കൂടാതെ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറു ഭാഗത്തുള്ളവര്‍ക്കും എറിയാട് ഭാഗത്തു നിന്നും വരുന്നവര്‍ക്കും ഏറെ പ്രയോജനം ലഭിക്കും.

ദേശീയ പാത 66ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ അനുവദിച്ചിട്ടുള്ള ഫ്ളൈഓവര്‍/ വയഡക്ട് സി ഐ ഓഫിസ് ജംഗ്ഷന്‍ വരെ നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!