കടകളില്‍ രാത്രികാല മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനമ്പിള്ളി നഗറില്‍ രാത്രി കാലങ്ങളില്‍ കടകളില്‍ നിന്നും മോഷണം നടത്തി വന്നിരുന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍. യുവരാജ് (25) ആണ് പിടിയിലായത്.

city exchange

കഴിഞ്ഞ ദിവസം രാത്രി മലബാര്‍ ചിപ്‌സ് എന്ന കടയില്‍ കയറി മോഷണം നടത്തുന്നതിനിടയില്‍ കടയുടെ മുന്‍വശം തുറന്ന് കിടക്കുന്നതായി ഉടമസ്ഥനെ ആരോ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കടയുടമയെ തള്ളിമാറ്റി രക്ഷപ്പെട്ടെങ്കിലും സി സി ടി വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസ് പിടികൂടുകയായിരുന്നു.

ടൗണ്‍ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും സൗത്ത് പാലത്തിന് താഴെയും മറ്റുമാണ് താമസിച്ചിരുന്നത്.

- Advertisement -
Ad image

എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അജേഷ്, ശരത്ത്, ഉണ്ണികൃഷ്ണന്‍, സതീഷന്‍ സി എം, എ എസ് ഐ സുധി ടി കെ, സി പി ഒമാരായ കെ എം രാഹുല്‍, ശരത്ത്ബാബു, എന്‍ ബി ജിഷ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിക്കെതിരെ കൂടതല്‍ കേസുകളുണ്ടോ എന്നകാര്യം പരിശോധിച്ച് വരുകയാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!