

കൊച്ചി: എസ്1 മോഡല്‍ സ്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഒല. ഇതുപ്രകാരം എസ്1 എക്സ് പ്ലസിന് 10,000 രൂപയും എസ്1 പ്രൊയ്ക്കും എസ്1 എയറിനും 5,000 രൂപയും നിരക്കിളവ് ലഭിക്കും. ഇതുകൂടാതെ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5,000 രൂപ വരെ ഇളവു ലഭിക്കും. ഇഎംപിഎസ് 2024ന്റെ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ സബ്സിഡി ലഭിക്കും. ഈ മാസം 22 വരെയാണ് ആനുകൂല്യങ്ങള്‍.

2കെഡബ്ല്യൂ, 3കെഡബ്ല്യൂ, 4കെഡബ്ല്യൂ എന്നിങ്ങനെ മൂന്നുതരം ബാറ്ററികളുള്ള മോഡലുകള്‍ ഒല എസ്1 എക്സിലുണ്ട്. യഥാക്രമം 74999, 85999, 97499 എന്നിങ്ങനെയാണു വില. എസ്1 പ്രൊയ്ക്ക് 1,28,999 രൂപയും എസ്1 എയറിന് 1,01,499 രൂപയും എസ്1 എക്സ് പ്ലസിന് 84,999 രൂപയുമാണു വില. എല്ലാ സ്ക്കൂട്ടറുകള്‍ക്കും എട്ടു വര്‍ഷം അല്ലെങ്കില്‍ 80,000 കിലോ മീറ്റര്‍ അധിക ബാറ്ററി വോറന്റിയും ഉണ്ട്.
