ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ വിപണിയില്‍

Web Desk
2 Min Read

കോഴിക്കോട്: അരൂര്‍ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ പായ്ക്ക് വിപണിയിലിറക്കി. റെഡി-ടു-ഈറ്റ് ശ്രേണിയില്‍ ഒരു കമ്പനി ഇതാദ്യമായാണ് പുട്ട് വിപണിയിലെത്തിക്കുന്നത്. ‘റെഡി ടു ഈറ്റ് ഓണം സദ്യ’ പായ്ക്ക് സീസണ്‍ 2ന്റെ വിപണനവും ഇതൊടൊപ്പം ആരംഭിച്ചു.

city exchange

ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനില്‍ നിന്ന് സിനിമാ താരം അനു സിതാര പുതിയ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി.

ടേസ്റ്റി നിബിള്‍സ് നല്‍കുന്ന റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കുകളിലൂടെ ഓണക്കാലത്ത് കേരളത്തിന്റെ തനത് രുചികള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആവോളം ആസ്വദിക്കാമെന്ന് ചടങ്ങിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെറിയാന്‍ കുര്യന്‍ പറഞ്ഞു.

- Advertisement -
Ad image

പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്തതും ആരോഗ്യപ്രദവുമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാന്‍ പൊതികള്‍ തുറന്ന് വിഭവങ്ങള്‍ ചൂടാക്കുക മാത്രം ചെയ്താല്‍ മതിയെന്ന് ചെറിയാന്‍ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ തനത് പരമ്പരാഗത രുചിയിലാണ് സ്വാദിഷ്ടമായ റെഡി ടു ഈറ്റ് പുട്ട് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സൈഡ് ഡിഷുകള്‍ക്കൊപ്പമോ വാഴപ്പഴത്തോടൊപ്പമോ പുട്ട് കഴിക്കാം.
ഏറെ മൃദുവായതും ഗുണമേന്മയും സ്വാദുമുള്ള ടേസ്റ്റി നിബിള്‍സ് പുട്ട് ലോകത്തെവിടെയും ഏത് സമയത്തും ഇനി ആസ്വദിക്കാം”ചെറിയാന്‍ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍കൊണ്ടാണ് റിട്ടോര്‍ട്ട് പ്രോസസ്സിങ്ങിന് വഴങ്ങുന്ന രീതിയില്‍ ഈ വിഭവത്തെ ടേസ്റ്റി നിബിള്‍സ് പാകപ്പെടുത്തിയത്. അരിപ്പൊടിയുടെയും ചിരകിയ തേങ്ങയുടെയും അനുപാതവും വെള്ളത്തിന്റെ അംശവും ആവിയും ക്രമീകരിച്ചാണ് റിട്ടോര്‍ട്ട് പ്രോസസ്സിങ്ങിനുതകുന്ന രീതിയില്‍ പുട്ടുണ്ടാക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌കൊണ്ട് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കേണ്ടി വരുന്നില്ല. പുട്ടിന്റെ തനതായ രുചിയും മൃദുതത്വവും നിലനിര്‍ത്തുകയും ചെയ്യും.

കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ (www.tastynibbles.in) 120 രൂപ വിലയില്‍ ‘റെഡി ടു ഈറ്റ് പുട്ട്’ ആദ്യഘട്ടത്തില്‍ ലഭിക്കും. തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കും.

ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് ഓണം സദ്യ സീസണ്‍ 2’ പായ്ക്കില്‍ 13 വിഭവങ്ങളാണ് ഉള്ളത്. ഒരു കിലോ വേവിച്ച മട്ട അരി (250 ഗ്രാം വീതമുള്ള നാല് പാക്കറ്റുകള്‍), രണ്ട് പായ്ക്കറ്റ് സാമ്പാര്‍ കറി (200 ഗ്രാം വീതം), അവിയല്‍, ഓലന്‍, കാളന്‍, കൂട്ടുകറി, കാബേജ് തോരന്‍, കണ്ണി മാങ്ങാ അച്ചാര്‍ എന്നിവ ഓരോ പായ്ക്കറ്റ്, 200 ഗ്രാം പുളിയിഞ്ചി, ഏത്തക്ക ചിപ്‌സ് (100 ഗ്രാം), മൂന്ന് ഇനം പായസം എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു പായ്ക്ക്. പാലട പായസം മിക്‌സ് (200 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), കടുംപായസം മിക്‌സ് (100 ഗ്രാം) എന്നിവയുടെ ഓരോ പായ്ക്കറ്റ് വീതമാണ് മൂന്ന് പായസങ്ങള്‍. ഓരോ പായ്ക്കിലും നാല് പേര്‍ക്ക് വിളമ്പാവുന്നത്ര അളവുണ്ടാകും.

‘ടേസ്റ്റി നിബിള്‍സ് റെഡി- ടു- ഈറ്റ് ഓണം സദ്യ സീസണ്‍ 2 പായ്ക്ക്’ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ (www.tastynibbles.in) വഴി മാത്രമാണ് വിപണനം ചെയ്യുന്നത്. പായ്ക്കിന് 1,780 രൂപയാണ് വിലയെങ്കിലും പ്രത്യേക പരിമിത സമയ ഓണ്‍ലൈന്‍ ഓഫര്‍ വഴി 1,499 രൂപയ്ക്ക് ലഭിക്കും

ടേസ്റ്റി നിബിള്‍സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്‍, കീ അക്കൗണ്ട്‌സ് മാനേജര്‍ മനോജ് ടി പി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!