
ആലുവ: മുട്ടം ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ ആക്രമണം. മുട്ടം ജംഗ്ഷനില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ മിനിമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, ഫസലുറഹ്മാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരേയും കരോതുകുഴി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം ആരോപിച്ചു.

