

രാമന്തളി: ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് ആസ്ഥാന മന്ദിരത്തിനു വേണ്ടിയുള്ള ഫണ്ട് സമാഹരണ ക്യാമ്പയിന്‍ ഉദ്ഘാടനം രാമന്തളിയില്‍ കരപ്പാത്ത് അമീന്‍ അഹമദിന്റെ കുടുംബത്തില്‍ നിന്നും സംഭാവന സ്വീകരിച്ചു സംസ്ഥാന കൗണ്‍സിലര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും ശാഖാ ലീഗ് പ്രസിഡണ്ടുമായ കരപ്പാത്ത് ഉസ്മാന്‍, അബൂദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി യു ടി സഫീര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം, ശാഖാ ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി, ആര്‍ എം വൈ സി അംഗം ഹസ്സന്‍ കുഞ്ഞാമത്, ചിറയില്‍ അശ്‌റഫ്, കോച്ചന്‍ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
