

മനാമ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിന് പിന്നാലെ പുതിയ ചെമ്പട്ടിക ബഹറൈന്‍ പുറത്തിറക്കി. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹ്‌റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മൊസാംബിക്, നമീബിയ, ബോട്‌സ്വാന, ഇസ്വത്തിനി, ലെസോത്തോ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹറൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊന്നും താത്ക്കാലികമായി ബഹറൈനില്‍ പ്രവേശനമില്ല. യു എ ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബഹറൈനും നിയന്ത്രണവുമായി രംഗത്തെത്തിയത്.

എന്നാല്‍ ബഹറൈനിലെ പൗരന്മാരെയും താമസക്കാരേയും താത്ക്കാലിക വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രവേശന വിലക്കില്ലാത്ത ആളുകള്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇവര്‍ക്ക് ക്വാറന്റൈനും പുനഃസ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബഹറൈന്‍ നാഷണല്‍ ടാസ്‌ക്‌ഫോഴ്സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അധികൃതരാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തു വിട്ടത്.

