ഒരു കൊച്ചു പുസ്തകത്തിന്റെ കഥയുമായ് നവാഗതര്‍ ഒന്നിക്കുന്ന ‘സമാധാന പുസ്തകം’ ജൂലായ് 19ന്

Web Desk
1 Min Read

കൊച്ചി: നവാഗതരായ യോഹാന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി. ജൂലായ് 19ന് തിയേറ്റര്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.

city exchange

‘ജോ ആന്റ് ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാഥ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്. ‘ജോ ആന്റ് ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ കൂടിയാണ് സംവിധായകന്‍ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. സിജു വില്‍സന്‍, നെബീസ് ബെന്‍സണ്‍, ജെയിംസ് ഏലിയ, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വര്‍മ്മ, ജിസ് ജോയ്, ലിന്റോ പി തങ്കച്ചന്‍, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആര്‍ട്ട്: വിനോദ് പട്ടണക്കാടന്‍, മേയ്ക്കപ്പ്: വിപിന്‍ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍: റെനിത്ത് രാജ്, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: യോഗേഷ് വിഷ്ണു വിസിഗ, ഷോണ്‍, ഡി ഐ: ലിജു പ്രഭാകര്‍, വി എഫ് എക്‌സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ടൈറ്റില്‍: നിതീഷ് ഗോപന്‍, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംങ്: ബി സി ക്രിയേറ്റീവ്‌സ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!