Connect with us

Business

50 ശതമാനം വരെ ഇളവുമായി ലൈഫ്‌സ്‌റ്റൈല്‍ സെയില്‍ ഓഫ് ദി സീസണ്‍

Published

on


കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡെസ്റ്റിനേഷനുകളിലൊന്നായ ലൈഫ്സ്‌റ്റൈല്‍ ജൂണ്‍ 7 മുതല്‍ സീസണ്‍ സെയില്‍ ആരംഭിച്ചു. മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രങ്ങള്‍ക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രമുഖ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകളും ഫാഷന്‍ വസ്ത്രങ്ങളുടെയും വിപുലമായ ശേഖരം, ലൈഫ്സ്‌റ്റൈല്‍ സെയിലില്‍ ഒരുക്കിയിട്ടുണ്ട്.

ഫ്‌ളോറല്‍ പ്രിന്റുകളും പേസ്റ്റല്‍ നിറങ്ങളും അടങ്ങിയ സ്‌റ്റൈലിഷ് ശേഖരത്തില്‍ ട്രെന്‍ഡിംഗ് ഷിഫ്‌ലി ആന്റ് ക്രോച്ചെറ്റ് വസ്ത്രങ്ങള്‍, വിന്റേജ് ബ്ലൂംസ് കോര്‍ഡ്- സെറ്റുകള്‍, സ്ത്രീകള്‍ക്കുള്ള സ്‌റ്റൈലിഷ് ഡെനിമുകള്‍, കൂടാതെ പ്രിന്റഡ് ഷര്‍ട്ടുകളുടെ വിപുലമായ ശ്രേണി, പുതിയ ലൂസ് ഫിറ്റ് പാന്റ്‌സ്, പുരുഷന്മാര്‍ക്കുള്ള ടീ-ഷര്‍ട്ട് എന്നിവ മികച്ച ഓഫറില്‍ സ്വന്തമാക്കാം.

മിലോന്‍ജ്, ജിന്‍ജര്‍, ഫോര്‍കാ, കോഡ്, ആന്‍ഡ്, ബിബ, ഗ്ലോബല്‍ ദേസി, ജാക്ക് ആന്റ് ജോണ്‍സ്, ഇന്ത്യന്‍ ടെറയിന്‍, പാര്‍ക്ക് അവന്യൂ, പെപെ ജീന്‍സ്, പ്യൂമ, അഡിഡാസ്, ഫോസില്‍, അര്‍മാനി എക്സ്ചേഞ്ച്, മെയ്‌ബെലിന്‍, ലോറിയല്‍ തുടങ്ങി 100-ലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ വാങ്ങുവാനുള്ള മികച്ച അവസരമാണ് ലൈഫ്സ്‌റ്റൈലിന്റെ സീസണല്‍ സെയില്‍.

ഉപഭോക്താവിന് വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗുകള്‍, ആക്‌സസറികള്‍ തുടങ്ങിയവയും ആകര്‍ഷകമായ വിലയില്‍ തിരഞ്ഞെടുക്കാം.

കൂടാതെ, 7000 രൂപയില്‍ കൂടുതല്‍ ഷോപ്പ് ചെയ്യുന്ന എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 5 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും.

ലൈഫ്സ്‌റ്റൈല്‍ സെയില്‍ എല്ലാ ലൈഫ്സ്‌റ്റൈല്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും www.lifestylestores.com എന്ന വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ലൈഫ്സ്‌റ്റൈല്‍ ആപ്പിലും സാധ്യമാകും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!