പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥയുമായി ഒരപാര കല്യാണവിശേഷം നവംബര്‍ 30ന് പ്രദര്‍ശനത്തിന്

Web Desk
1 Min Read

കൊച്ചി: ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തന്‍പുര രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘ഒരപാര കല്യാണവിശേഷം’ നവംബര്‍ 30ന് തിയേറ്ററുകളിലെത്തുന്നു. സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

city exchange

സ്‌ക്രീന്‍ വ്യൂ പ്രൊഡക്ഷന്‍സിന്റെയും വാകേരി സിനിമാസിന്റെയും ബാനറില്‍ അജയന്‍ വടക്കയില്‍, മനോജ് കുമാര്‍ കരുവാത്ത്, പുരുഷോത്തമന്‍ ഇ പിണറായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ക്കു പുറമെ ശിവാനി ഭായ്, ഭീമന്‍ രഘു, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ശിവദാസ് മട്ടന്നൂര്‍, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, സുധീര്‍ പറവൂര്‍, ശിവദാസ് മാറമ്പിള്ളി, കണ്ണൂര്‍ ശ്രീലത, രശ്മി അനില്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു.

- Advertisement -
Ad image

കഥ- സുനോജ്, ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, എഡിറ്റര്‍- പി സി മോഹനന്‍, സംഗീതം- ഹരികുമാര്‍ ഹരേറാം, ഗാനരചന- പ്രേംദാസ് ഇരുവള്ളൂര്‍, പ്രമോദ് വെള്ളച്ചാല്‍, ആലാപനം- ജാസി ഗിഫ്റ്റ്, തേജസ്സ്, ശ്രീഗോപിക ഗോകുല്‍ദാസ്, പി ആര്‍ ഒ- അയ്മനം സാജന്‍, ഷെജിന്‍ ആലപ്പുഴ, അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!