Connect with us

Entertainment

പഴമയില്‍ പുതുമ ഒരുക്കുന്ന വിഷ്ണു- ബിബിന്‍ ടീമിന്റെ വെടിക്കെട്ട്

Published

on


കൊച്ചി: ‘ഉടന്‍ വരുന്നു! വെടിക്കെട്ട്….’ ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകള്‍ നഗരങ്ങളിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. നമ്മള്‍ ഒന്ന് പിന്നിലോട്ട് പോയോ എന്ന് കാണുന്നവര്‍ ഒരു നിമിഷം അതിശയിക്കും. പക്ഷെ
ഇത് പഴമയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പുതുമയൊരുക്കുന്ന ഒരു സിനിമ പരസ്യമാണ്. ഇന്നത്തെ കാലത്ത് ഇതൊരു പുതുമ തന്നെയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം ഒരുക്കിയ ചുമരെഴുത്തുകളാണ് ജനശ്രദ്ധ പിടിച്ചിരിക്കുന്നത്. ചുവരെഴുത്തുകളില്‍ കൂടിയാണ് വെടിക്കെട്ടിന്റെ പരസ്യം ജനഹൃദയങ്ങളിലേക്ക് എത്തുന്നത്.

തീര്‍ത്തും പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ആണ് പോസ്റ്റര്‍ റിലീസായത്. കട്ട കലിപ്പില്‍ നില്‍ക്കുന്ന വിഷ്ണുവിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി.

ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: അല്‍ഫോണ്‍സ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ പി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്,
മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ,
കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, ആക്ഷന്‍: ഫിനിക്‌സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈന്‍: എ ബി ജുബിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, റോബിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍: ഹിരന്‍, നിതിന്‍ ഫ്രഡ്ഡി, നൃത്ത സംവിധാനം: ദിനേശ് മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍: സുജയ് എസ് കുമാര്‍, ഗ്രാഫിക്‌സ്: നിധിന്‍ റാം, ഡിസൈന്‍: ടെന്‍പോയിന്റ്, സ്റ്റില്‍സ്: അജി മസ്‌ക്കറ്റ്, പി ആര്‍ ഒ: പി ശിവപ്രസാദ്.


error: Content is protected !!