ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷാമബത്തയുടെ ഉത്തരവ് ഇറക്കണം: കെ ജി ഓ യു

Web Desk
1 Min Read

ആലുവ: ഏപ്രില്‍ മുതല്‍ ഒരു ഗഡു ക്ഷാമബത്ത അനുവദിക്കുമെന്ന ബജറ്റ് നിര്‍ദ്ദേശപ്രകാരമുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പായി ഇറക്കണമെന്ന് കേരളം ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

city exchange

ഒരു ഗഡു ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആനുകൂല്യം നിഷേധിക്കുന്ന ചരിത്രം ആവര്‍ത്തിക്കരുത്. ജില്ലാ പ്രസിഡന്റ് കെ എന്‍ മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ബി ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി സി വി ബെന്നി, സംസ്ഥാന ഓഡിറ്റര്‍ കോശി ജോണ്‍, കെ വി കണ്ണന്‍, കെ ബിനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!