
ദോഹ: വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പതിനാലാമത് എഡിഷന് സ്കൂള്‍ ഒളിംപിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ മാരത്തണില്‍ എം ഇ എസ് ഇന്ത്യന്‍ സ്കൂളിന് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്.

ദോഹയിലെ എല്ലാ സ്വകാര്യ സ്കൂളുകളും പങ്കെടുത്ത മത്സരത്തില്‍ അഞ്ച് മെഡലുകള്‍ കരസ്ഥമാക്കി. മുഹമ്മദ് റമീസ്, മുഹമ്മദ് റോഷന്, ഇസ്സാം മാഹിന്‍, റിസ്വാന് സലീം, അമാതുന് നൂര്‍ എന്നിവരാണ് ജേതാക്കളായത്.

സ്ട്രാവ ആപ് വഴി നടത്തിയ വെര്‍ച്വല്‍ മാരത്തണില്‍ 60 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വിജയം വരിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, ഫിസിക്കന്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ അക്ബര്‍ അലി, കോച്ചുമാരായ സ്റ്റീസണ്‍ കെ മാത്യു, ഷാനി ജി ആര് എന്നിവര്‍ അഭിനന്ദിച്ചു.

