ആലുവയിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് വഴിയൊരുങ്ങുന്നു

Web Desk
1 Min Read

ആലുവ: കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് ആലുവയില്‍ എയര്‍പോര്‍ട്ട്, ശിവരാത്രി മണപ്പുറം, സീഡ് ഫാമം, പരുന്ത് റാഞ്ചി മണപ്പുറം, ഗ്ലാസ് പാലം, റോപ്പ് വേ എന്നിവ ഉള്‍പ്പെടുത്തി ടുറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുവാന്‍ സാധിക്കുമോ എന്ന അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ചോദ്യത്തിന് ലഭിച്ച മറുപടി യാഥാര്‍ഥ്യത്തിലേക്ക്.

city exchange

പദ്ധതി പരിഗണിക്കാമെന്ന് ടുറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സഭയില്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ ടുറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ്, ടുറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനിത, പ്രൊജക്ട് എഞ്ചിനീയര്‍ ശ്രീജ എന്നിവര്‍ ആലുവയില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ടുറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പരിശോധന നടത്തി.

കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അദ്ദേഹവുമായി പുറത്തിറങ്ങി സീഡ് ഫാം ഉള്‍പ്പെടെ മണപ്പുറത്ത് പദ്ധതി നടപ്പിലാക്കേണ്ട പ്രദേശങ്ങള്‍ കാണിക്കുകയും നടപ്പിലാക്കുന്നതിനേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!