

ദോഹ: തൊഴിലധിഷ്ഠിത വിദ്യാരംഗത്ത് പ്രൊഫഷണലിസത്തിന് മുന്്ഗണന നല്കുന്ന ഖത്തര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രൊഫഷണല് ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ സംരംഭമായ പി ബി ജി ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് വേറിട്ട മാതൃകയാണെന്നും ഡിഗ്രി, പി ജി കോഴ്സുകള്ക്ക് പുറമെ ജോബ് ഓറിയന്റഡായ ട്രെയിനിങ് നല്കുന്ന ഫിനിഷിങ് സ്കൂളുകള് ശോഭനമായ ഭാവിക്ക് ഏറെ അനിവാര്യമാണെന്നും തങ്ങള് പറഞ്ഞു. പി ബി ജി ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം കോണ്വെക്കേഷന് ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര് പി ആര് സര്വീസ്, ഹ്യുമന് റിസോഴ്സ് മാനേജ്മെന്റ്, ലീഗല് ട്രാന്സലേഷന് എന്നീ മേഖലകളില് ഒരു മാസത്തെ ട്രെയിനിങ്ങും ഇന്റേണല്ഷിപ്പും കരസ്ഥമാക്കിയ 29 വിദ്യാര്ഥികള്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും പുതുതായി ഖത്തറില് ജോലി ലഭിച്ച സല്മാന് ഫാരിസ് കുറ്റ്യാടി, അഫ്സല് രാമപുരം, ഹസീബ് താനൂര് എന്നിവര്ക്കുള്ള യാത്ര ഡോക്യുമെന്റ് കൈമാറ്റവും തങ്ങള് നിര്വഹിച്ചു.

കഴിഞ്ഞ ഒരു വര്ഷക്കാലയളവില് സ്ഥാപനത്തില് നിന്നും ട്രെയിനിങ് പൂര്ത്തിയാക്കിയ നൂറില്പരം വിദ്യാര്ഥികളില് 50ലേറെ പേര്ക്ക് വിദേശത്തെ വിവിധ കമ്പനികളില് ജോലി തരപ്പെടുത്തി കൊടുക്കാനായത് ഏറെ അഭിനന്ദനാര്ഹമാണെന്നും റഷീദലി ശിഹാബ് തങ്ങള് കൂട്ടിച്ചേര്ത്തു.
കോട്ടക്കലിലെ പി ബി ജി ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫീസില് നടന്ന പ്രത്യേക പരിപാടിയില് സ്ഥാപനത്തിന്റെ രക്ഷാധികാരികളായ ഇബ്രാഹിം ഹാജി ഉള്ളാട്ട്, ഹനീഫ തച്ചറക്കല്, ഫസല് തച്ചറക്കല്, ഉണ്ണികൃഷ്ണന്, മുഹമ്മദ് ഷാഫി മണ്ടോട്ടില് എന്നിവര് പങ്കെടുത്തു.
കോഴ്സുകളെക്കുറിച്ചറിയാനും മറ്റും +91 97461 93211 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്.

