മൈക്രോ ഹെല്‍ത്ത് അല്‍ ദുഹൈല്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

Web Desk
1 Min Read

ദോഹ: മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ഖത്തറിലെ മൂന്നാമത്തെയും ആഗോളാടിസ്ഥാനത്തില്‍ നാല്‍പ്പത്തി മൂന്നാമത്തെയും ബ്രാഞ്ച് ദോഹ നോര്‍ത്ത് റോഡില്‍ അല്‍ ശമാല്‍ പെട്രോള്‍ സ്റ്റേഷനു സമീപം ഉദ്ഘാടനം ചെയ്തു.

city exchange

ഖത്തറിലെ രാജകുടുംബാംഗവും കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനുമായ ശൈഖ് ജാസിം ബിന്‍ അഹമ്മദ് ഖലീഫ അല്‍ താനി ഉദ്ഘാടനം നിര്‍വഹിച്ചു. മൈക്രോ ഹെല്‍ത്ത് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. നൗഷാദ് സി കെ, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ആരോഗ്യ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവരോടൊപ്പം ഖത്തറിലെ വാണിജ്യ- വ്യവസായ മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

അഞ്ചു രാജ്യങ്ങളിലായി നാല്പത്തി മൂന്നു ബ്രാഞ്ചുകളാണ് മൈക്രോ ഹെല്‍ത്തിനുള്ളത്. അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറ്റിഅമ്പത് ബ്രാഞ്ചുകളുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് സാരഥികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മലേഷ്യ, ബ്രിട്ടന്‍, ഇന്ത്യ, ജി സി സി രാജ്യങ്ങളിലായി കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കും. ഒരു മാസത്തിനകം തന്നെ ഖത്തറിലെ നാലാമത്തെ ശാഖ സി റിംഗ് റോഡിലെ ഇറാനിയന്‍ ഹോസ്പിറ്റലില്‍ ഉദ്ഘാടനം ചെയ്യും.

- Advertisement -
Ad image

ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധരായ ഡോക്ടര്‍മാര്‍, ക്ലിനിക്കല്‍ സയന്റിസ്റ്റുകള്‍, ലബോറട്ടറി ടെക്‌നോളജിസ്റ്റുകള്‍, മറ്റു അനുബന്ധ പ്രൊഫഷണലുകള്‍ എന്നിവര്‍ ചേര്‍ന്നതാണ് മൈക്രോ ഹെല്‍ത്തിന്റെ മാനുഷിക വിഭവശേഷി. സ്വകാര്യ രംഗത്തെ ഖത്തറിലെ ഏറ്റവും വലിയ റഫറന്‍സ് ലബോറട്ടറി കൂടിയാണ് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്.

Share This Article
Leave a Comment
error: Content is protected !!