

കൊച്ചി: ഐ സി എ ഐ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പരിസരത്ത് നടന്ന മിനി മാരത്തോണ്‍ ടി ജെ വിനോദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ഡെന്നീസ് ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരായ ബോധവത്കരണ സന്ദേശമുയര്‍ത്തിയാണ് മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും സി എ വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.
