നിയമസഭാ കയ്യാങ്കളി കേസ്; മുഖ്യമന്ത്രിയും സര്‍ക്കാരും മാപ്പു പറയണമെന്ന് പി സി തോമസ്

Web Desk
1 Min Read

കൊച്ചി: മന്ത്രി ശിവന്‍കുട്ടിയേയും മുന്‍ സി പി എം എം എല്‍ എമാരേയും നിയമസഭാ കയ്യാങ്കളി കേസില്‍നിന്ന് രക്ഷിക്കുവാന്‍ കേരള സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് വന്‍തുക മുടക്കിയത് പാളിപ്പോയില്ലേയെന്നും ജനങ്ങളോട് മുഖ്യമന്ത്രിയും സര്‍ക്കാരും മാപ്പു പറയണമെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് ആവശ്യപ്പെട്ടു.
മന്ത്രിയും എം എല്‍ എമാരും കൂടി അഞ്ച് ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. എന്നാല്‍ അവരെ കേസില്‍ നിന്ന് രക്ഷിക്കുവാന്‍ ജനങ്ങളുടെ അഞ്ചു കോടി രൂപയെങ്കിലും എടുത്തിട്ടുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളോട് വ്യക്തമായ കണക്ക് ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ മന്ത്രി കെ എം മാണിയെ ക്രൂശിക്കുവാന്‍ വേണ്ടി നിയമസഭയില്‍ നിയമവിരുദ്ധ കോപ്രായങ്ങള്‍ കാട്ടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിലെ നഷ്ടം എത്ര രൂപയെന്നും അവരെ കേസില്‍ നിന്ന് ഒഴിവാക്കുവാന്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പ്രത്യേക കേസുമായി പോയി സീനിയര്‍ അഭിഭാഷകര്‍ക്കും മറ്റും വലിയ ഫീസ് കൊടുത്തതു എത്ര തുകയെന്നും മറ്റു ചെലവുകള്‍ എത്ര വന്നു എന്നും സര്‍ക്കാര്‍ ജനങ്ങളുടെ മുന്‍പില്‍ ബോധിപ്പിക്കണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന പ്രോസിക്യൂട്ടറാണ് മന്ത്രിക്കും മറ്റുമെതിരെ കേസ് നടത്തേണ്ടത് എന്നതിനാല്‍ കേസ് മോശമാക്കി നടത്തി അവരെ രക്ഷിക്കാമെന്നു വിചാരിച്ചാലും നടക്കില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അതിനെതിരായി നീങ്ങാന്‍ നിയമപരമായ ചട്ടങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതു മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട പാര്‍ട്ടിക്കും അറിയില്ലെങ്കില്‍ താമസിയാതെ അവര്‍ക്കതു മനസ്സിലാകുമെന്നും തോമസ് പറഞ്ഞു.
ഇത്രയധികം തെളിവുള്ള കേസില്‍ താന്‍ രക്ഷപ്പെടുമെന്ന് മന്ത്രി ശിവന്‍കുട്ടി അഹങ്കാരത്തോടെ പറയുന്നത് എന്തു കണ്ടിട്ടാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കു മനസ്സിലാകുമെന്ന് പറഞ്ഞ പി സി തോമസ് ഇതുവരെ തോറ്റുപോയത് പോലെ ഇനിയും വന്‍ തോല്‍വി നേരിടേണ്ടി വരുമെന്നും വട്ടപ്പൂജ്യമാകുമെന്നും വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!