പെപ്പെയോ കീര്‍ത്തിയോ? പുതുവര്‍ഷത്തില്‍ ട്വിന്‍ പോസ്റ്ററുമായി ‘തോട്ടം’

Web Desk
3 Min Read

കൊച്ചി: ആന്റണി വര്‍ഗീസ് പെപ്പെ- കീര്‍ത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘തോട്ടം’ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. 2026 പുതുവര്‍ഷ സ്‌പെഷ്യല്‍ ആയി ഒരു ട്വിന്‍ പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.

city exchange

ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചു കൊണ്ടാണ് ഈ ട്വിന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആകാംക്ഷയും ആവേശവും സൃഷ്ടിക്കാന്‍ ഈ പുതിയ പോസ്റ്ററിലൂടെ തോട്ടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാര്‍ ആണ്. ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റെര്‍റ്റൈനെര്‍സ് എന്നിവയുടെ ബാനറില്‍ മോനു പഴേടത്ത്, എ വി അനൂപ്, നോവല്‍ വിന്ധ്യന്‍, സിമി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു മോഡേണ്‍ വിന്റേജ് ഫീല്‍ നല്‍കുന്ന രീതിയിലാണ് ട്വിന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഒരു കൈയ്യില്‍ എം249, മറുകയ്യില്‍ പിറ്റ്ബുള്‍ എന്നിവയുമായി നില്‍ക്കുന്ന പോസ്റ്ററിന്റെ മെയില്‍ വേര്‍ഷന്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. അതോടൊപ്പം ഒരു കൈയ്യില്‍ ബാഗും മറു കൈയ്യില്‍ പൊട്ടിയ വൈന്‍ ഗ്ലാസുമായി നില്‍ക്കുന്ന പോസ്റ്റിന്റെ ഫീമെയില്‍ വേര്‍ഷനും മികച്ച ശ്രദ്ധയാണ് ലഭിക്കുന്നത്.

ഗംഭീരമായും വളരെ വ്യത്യസ്തമായും ഉടലുകള്‍ സ്‌റ്റൈല്‍ ചെയ്ത് ഒരുക്കിയ ഈ പോസ്റ്റര്‍, ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന പെപ്പെ, കീര്‍ത്തി എന്നിവരുടെ കഥാപാത്രങ്ങളെ കുറിച്ച് വലിയ ആകാംക്ഷയും നിഗൂഢതയുമാണ് സമ്മാനിക്കുന്നത്.

- Advertisement -
Ad image

നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, ടൈറ്റില്‍ പോസ്റ്റര്‍ എന്നിവ പുറത്തു വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ പുതുമകളോടെ വമ്പന്‍ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് സൈനിങ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഏറെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചാണ് ചിത്രം ഒരുങ്ങുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ട്വിന്‍ പോസ്റ്ററും നല്‍കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും ‘തോട്ടം’ നല്‍കുക എന്ന പ്രതീക്ഷയാണ് ഇത് സമ്മാനിക്കുന്നത്. ആക്ഷന്‍ അഡ്വെഞ്ചര്‍ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ അവതരിപ്പിക്കുക എന്നാണ് സൂചന.

ദ ഷാഡോസ് സ്ട്രെയ്സ്, ദ നൈറ്റ് കംസ് ഫോര്‍ അസ്, ഹെഡ്‌ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലര്‍ ചിത്രങ്ങളുടെ ആക്ഷന്‍ ഒരുക്കിയ മുഹമ്മദ് ഇര്‍ഫാന്‍, മാര്‍ക്കോ, ചത്താ പച്ച തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ നിര്‍വഹിച്ച കലൈ കിങ്‌സണ്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത്. അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. കത്തി, തെരി തുടങ്ങിയ വിജയ് ചിത്രങ്ങളുടെ ക്യാമറാമാന്‍ ജോര്‍ജ് സി. വില്യംസ് ഐ എസ് സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.

സംഭാഷണങ്ങള്‍: ഋഷി ശിവകുമാര്‍, മനു മഞ്ജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, ഗാനരചന: മനു മഞ്ജിത്ത്, ഐക്കി ബെറി, നൃത്തസംവിധായകന്‍: ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: പ്രിങ്കിള്‍ എഡ്വേര്‍ഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിശാഖ് ആര്‍ വാര്യര്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: അനീഷ് കുട്ടി, വിഎഫ്എക്‌സ് സ്റ്റുഡിയോ: ലിറ്റില്‍ ഹിപ്പോ, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍.

Share This Article
Leave a Comment
error: Content is protected !!