യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി; മോദിയുടെ കോലം കത്തിച്ചു

Web Desk
1 Min Read

ആലുവ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു പ്രതിഷേധ സംഗമവും ആലുവ ബാങ്ക് ജംഗ്ഷനില്‍ സംഘടിപ്പിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എ ല്‍ എ പ്രതിഷേധ സംഘമം ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡണ്ട് അസ്ലം പി എച്ച് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ, വി ആര്‍ രാംലാല്‍, ആലുവ നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണി ക്രിസ്റ്റഫര്‍, പഞ്ചായത്ത് അംഗം വിപിന്‍ ദാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോഡിനേറ്റര്‍ എം എസ് സനു, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, എം എം സക്കീര്‍, നിയോജകമണ്ഡലം ഭാരവാഹികളായ മോഹ്സിന ടി എം, അമീര്‍ ഷാ, ഷാന്റോ പോളി, അനൂപ് ആഗസ്റ്റിന്‍, റോബിന്‍, വിനീത്, ജോബി, ഇജാസ് അഹമ്മദ്, രാജേഷ് പുത്തനങ്ങാടി, അഫ്‌സല്‍, ആശല്‍ ചൂര്‍ണിക്കര, ബേസില്‍ വര്‍ഗീസ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സല്‍മാന്‍ മാനാപ്പുറത്ത്, അബ്ദുല്‍ വഹാബ്, ഗൗരി, തയ്യിബ് ഷംസുദ്ധീന്‍, അബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!