പ്രവാസികള്‍ നാടിന് നല്‍കുന്ന സംഭാവനകള്‍ അതുല്യം; അവരെ ചേര്‍ത്തുപിടിക്കും: ബിന്ദു കൃഷ്ണ

Web Desk
2 Min Read

മനാമ: കേരളത്തിലെ പ്രവാസികള്‍ നാടിന്റെ വികസനത്തിന് നല്‍കുന്ന സംഭാവനകള്‍ അതുല്യമാണെന്നും വി ഡി സതീശന്‍ സര്‍ക്കാര്‍ അവരെ ചേര്‍ത്തുപിടിക്കുമെന്നും ഒ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നല്‍കിയ സ്വീകരണത്തില്‍ വനിതാ- ശിശുക്ഷേമ, തൊഴില്‍, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഗള്‍ഫ് മേഖലയില്‍ ഉണ്ടായ യുദ്ധ സാഹചര്യവും വിമാന സര്‍വീസുകള്‍ പോലും കൃത്യമായി ഉണ്ടാകാതെ ഇരുന്നപ്പോളും പ്രവാസികള്‍ നാട്ടില്‍ നേരിട്ട് എത്തിയും ഇവിടെ ഇരുന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയത്. അങ്ങനെയുള്ളവരെ നേരിട്ട് കാണുന്നതിന് കിട്ടുന്ന അവസരം ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ലെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

city exchange

ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ ജി ബാബുരാജന്‍, ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ട്രഷറര്‍ ലത്തീഫ് ആയംചേരി, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ സി, ജീസണ്‍ ജോര്‍ജ്, ജേക്കബ് തേക്ക്‌തോട്, പ്രദീപ് മേപ്പയൂര്‍, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, കുടുംബ സൗഹൃദ വേദി ചെയര്‍മാന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു.

ഒ ഐ സി സി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചന്‍ കച്ചേരി, നെല്‍സണ്‍ വര്‍ഗീസ്, ജോണി താമരശ്ശേരി, സുരേഷ് പുണ്ടൂര്‍, ശ്രീജിത്ത് പനായി, റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ്, സിജു പുന്നവേലി, അലക്‌സ് മഠത്തില്‍, സന്തോഷ് നായര്‍, ബൈജു ചെന്നിത്തല, നാസര്‍ തൊടിയൂര്‍, ശോഭ സജി, സിജി, ബിജുബാല്‍ സി കെ, മനോജ് മാത്യു, ഫൈസല്‍ പട്ടാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!