
ദോഹ: 22-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രദര്‍ശന വേദി സന്ദര്‍ശിച്ചു. ഖത്തറില്‍ നിന്നുള്ള പ്രമുഖ കമ്പനികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും അവതരിപ്പിച്ച ശ്രദ്ധേയമായ ആഭരണ ശേഖരങ്ങള്‍ അദ്ദേഹം വീക്ഷിച്ചു.

ആഭരണങ്ങളിലും വാച്ചുകളിലും പുതുതായി അവതരിപ്പിച്ച ഡിസൈനുകള്‍ക്ക് പുറമെ അപൂര്‍വ രത്‌നങ്ങളുടെ വിപുലമായ ശേഖരവും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ നിരവധി ശൈഖുമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികള്‍, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

