വേറിട്ട സ്റ്റുഡിയോ അനുഭവവുമായി പിക്കോ- ദി പിക്ച്ചര്‍ കമ്പനി കൊച്ചിയില്‍

Web Desk
2 Min Read

കൊച്ചി: കലാപരമായ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്ത വ്യത്യസ്തമായ സ്റ്റുഡിയോകള്‍ അവതരിപ്പിച്ച് പിക്കോ- ദി പിക്ച്ചര്‍ കമ്പനി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. വൈറ്റിലയില്‍ 9000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍ സ്റ്റുഡിയോ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പിക്കോ സ്ഥാപകന്‍ സ്വഹേല്‍ ജോര്‍ജ്, ഓപ്പറേഷന്‍സ് മേധാവി സുജ ജിതേന്ദ്ര എന്നിവര്‍ പങ്കെടുത്തു.

city exchange

പ്രൊഫഷണല്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കണ്ടന്റ് സൃഷ്ടികള്‍ എന്നിവയ്ക്ക് പുറമെ വാടകയ്ക്ക് വേദി വരെ ലഭിക്കും. ബാക്‌ഡ്രോപ്പുകള്‍, പരസ്പരം മാറ്റാവുന്ന മതിലുകള്‍, വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങള്‍ എന്നിവ നല്‍കുന്ന ബഹുമുഖ മള്‍ട്ടി സെറ്റ് സ്റ്റുഡിയോ സ്‌ക്രീനുകള്‍, വിപുലമായ പ്രോപ്പ് ശേഖരം, അടിസ്ഥാന ലൈറ്റിങ്ങ്, അനുബന്ധ ഉപകരണങ്ങള്‍, സ്വകാര്യ മേക്കപ്പ് സ്റ്റേഷന്‍, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്റ്റുഡിയോ.

പൂര്‍ണമായ സര്‍ഗാത്മക നിയന്ത്രണത്തോടെ അതിശയകരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, കണ്ടന്റ് സൃഷ്ടാക്കള്‍ എന്നിവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത സെല്‍ഫ് പോര്‍ട്രെയ്റ്റ് സ്റ്റുഡിയോ ആയ സെല്‍ഫ്-ഓ- റാമ ആരെയും അതിശയിപ്പിക്കും. ഇതില്‍ പരസ്പരം മാറ്റാവുന്ന പ്രീ സെറ്റ് ലൈറ്റിങ്ങ് ഉണ്ട്. സ്വകാര്യ മേക്കപ്പ് സ്റ്റുഡിയോ, ലോക്കര്‍ സൗകര്യങ്ങള്‍, ശുചിമുറികള്‍ എന്നിവയിലേക്കുള്ള ആക്സസ് സഹിതം ബാക്‌ഡ്രോപ്പുകളും വിവിധ പ്രോപ്പുകളും ഉണ്ട്.

- Advertisement -
Ad image

ഫുഡ് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രാഫിക്കും താത്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ അടുക്കള, പാന്‍ട്രി എന്നിവ സ്റ്റുഡിയോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മറ്റു പിക്കോ സ്റ്റുഡിയോകളെ പോലെ ഭക്ഷണം കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി, പ്രോപ്പുകളുടെയും പശ്ചാത്തലങ്ങളുടെയും വിപുലമായ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അത്യാധുനിക പോഡ്കാസ്റ്റ് സ്റ്റുഡിയോ, സൗണ്ട് പ്രൂഫ് മുറി, റെക്കോഡിങ് ഉപകരണങ്ങള്‍, സിറ്റ്- ഡൗണ്‍ അഭിമുഖങ്ങള്‍ എന്നിവയ്ക്ക് സൗകര്യങ്ങളുള്ള ജാം റൂം ഇവിടെ ലഭ്യമാണ്.

സ്റ്റുഡിയോയിലെ സോഷ്യല്‍ സ്പേസ് ഫോട്ടോ ഷൂട്ടുകള്‍ക്കും ഈവന്റുകള്‍ക്കും ഉത്പന്ന ലോഞ്ചുകള്‍ക്കും സൗകര്യപ്രദമാണ്. ആകര്‍ഷകമായ ഫോട്ടോ അനുഭവമാണ് പിക്കോ മോട്ടലില്‍ ലഭിക്കുക. 20 വൈവിധ്യമാര്‍ന്ന തീമുകളും ഇന്‍സ്റ്റലേഷനുമുള്ള മുറികള്‍, ഇമ്മേഴ്സീവ് ഫോട്ടോയ്ക്കും അനുയോജ്യമായ മുറികള്‍ എന്നിവ ഇവിടെ ലഭിക്കും.

ഗ്രാഫിക് ഡിസൈന്‍ സഹായം, പ്രൊഫഷണല്‍ ക്രൂ, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, റീടച്ചിങ് , പോസ്റ്റ് പ്രൊഡക്ഷന്‍ സേവനങ്ങളും സ്റ്റുഡിയോ നല്‍കുന്നു.

Share This Article
Leave a Comment
error: Content is protected !!