പുതിയ എക്‌സ്‌പേര്‍ട്ട്‌സ് ആപ്പ് അവതരിപ്പിച്ച് പോളിക്യാബ്

Web Desk
1 Min Read

തൃശൂര്‍: ഇന്ത്യയിലെ അതിവേഗം വളരുന്ന എഫ് എം ഇ ജി കമ്പനിയും വയറുകളുടെയും കേബിളുകളുടെയും നിര്‍മ്മാതാക്കളുമായ പോളിക്യാബ് പുതിയ പോളിക്യാബ് എക്‌സ്‌പേര്‍ട്ട്‌സ് ആപ്പ് അവതരിപ്പിച്ചു. പോളികാബിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി രാജ്യത്തെ ഇലക്ട്രീഷ്യന്‍ സമൂഹത്തിനു വേണ്ടി മാത്രമായി രൂപകല്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്ഫോമാണിത്.

city exchange

ഇന്ത്യയിലുടനീളമുള്ള ഇലക്ട്രീഷ്യന്‍മാരെ ശാക്തീകരിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പോളിക്യാബ് എക്‌സ്‌പേര്‍ട്ട്‌സ് ലക്ഷ്യമിടുന്നു. ഉപഭോക്താവിന് സമഗ്രമായ ആനുകൂല്യങ്ങളും റിവാര്‍ഡുകളും നല്‍കി സമ്പാദിക്കുന്നതിനും റിഡംപ്ഷനുമുള്ള പോയിന്റുകള്‍ നല്‍കുന്ന ഒരൊറ്റ പ്ലാറ്റ്ഫോമായിരിക്കും ഈ ആപ്ലിക്കേഷന്‍. നിലവിലുള്ള പോളിക്യാബ് എക്സ്പേര്‍ട്ട്‌സ് പ്രോഗ്രാമില്‍ നിന്ന് ഒന്നര ലക്ഷം ഇലക്ട്രീഷ്യന്‍മാരും ഏകദേശം ഒരു ലക്ഷം ചില്ലറ വിതരണക്കാരും പുതിയ ആപ്ലിക്കേഷനിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.

പോളിക്യാബ് ഉത്പന്നങ്ങളില്‍ അച്ചടിച്ച ലോയല്‍റ്റി കോഡുകള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് ഇലക്ട്രീഷ്യന്‍മാരെയും റീട്ടെയിലര്‍മാരെയും അനായാസമായി പോയിന്റുകള്‍ നേടാന്‍ അനുവദിക്കുന്ന നൂതന റിവാര്‍ഡ്‌സ് പദ്ധതിയാണ് പോളിക്യാബ് എക്‌സ്‌പേര്‍ട്ട്‌സ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെ സമാഹരിച്ച പോയിന്റുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തല്‍ക്ഷണം റിഡീം ചെയ്യാനും സാധിക്കും.

ജീവിക്കാനും സുഖപ്രദമായി ജോലി ചെയ്യാനും സുസജ്ജമായ ഇലക്ട്രിക്കല്‍സിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇന്ത്യയിലെ ഇലക്ട്രീഷ്യന്‍ സമൂഹമെന്ന് പോളിക്യാബ് ഇന്ത്യ ചീഫ് ബിസിനസ് ഓഫീസര്‍ (പവര്‍ ബിയു) എക്സിക്യൂട്ടീവ് പ്രസിഡന്റ് ഇശ്വിന്ദര്‍ സിംഗ് ഖുറാന പറഞ്ഞു. പോളിക്യാബിനോടുള്ള വിശ്വസ്തതയ്ക്ക് വ്യക്തമായതും ഉടനടിയുള്ള ഇന്‍സെന്റീവുളാണ് നല്‍കുന്നത്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളില്‍ പോളിക്യാബ് എക്‌സ്‌പേര്‍ട്ട്‌സ് ആപ്പ് ഇപ്പോള്‍ ലഭ്യമാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!