‘പ്രവചന പുസ്തകം’ പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: പത്രപ്രവര്‍ത്തകന്‍ എം ബിജു ശങ്കറിന്റെ നോവല്‍ ‘പ്രവചന പുസ്തകം’ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവ ഉദ്ഘാടന വേദിയില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ പ്രകാശനം നിര്‍വഹിച്ചു.

city exchange

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. പത്രപ്രവര്‍ത്തകന്‍ മുസ്തഫ പി എറയ്ക്കല്‍ പുസ്തകം പരിചയപ്പെടുത്തി.
എം ബിജുശങ്കര്‍ മറുമൊഴി നിര്‍വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. എന്‍ ഉദയന്‍ മാസ്റ്റര്‍, വി സുരേഷ് ബാബു, പി കെ മുരളി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!