കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന പ്രൈസ് ഓഫ് പൊലീസിന് തുടക്കമായി

Web Desk
2 Min Read

കൊച്ചി: എ ബി എസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍ നിര്‍മ്മാണവും രാഹുല്‍ കല്യാണ്‍ രചനയും ഉണ്ണി മാധവ് സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പ്രൈസ് ഓഫ് പോലീസ് ‘തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്ര പ്രസിദ്ധമായ വെട്ടുകാട് പള്ളിയില്‍ നടന്ന ചടങ്ങില്‍ റവ. ഫാദര്‍ ഡോ. ജോര്‍ജ് ഗോമസ് പ്രാര്‍ഥനയും ആശംസയും അര്‍പ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടന്‍ കോട്ടയം രമേഷായിരുന്നു.

city exchange

വ്യത്യസ്തങ്ങളായ കൊലപാതക പരമ്പരകള്‍ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണ യാത്രയിലൂടെയാണ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിലുള്ള പ്രൈസ് ഓഫ് പൊലീസ് സഞ്ചരിക്കുന്നത്. കലാഭവന്‍ ഷാജോണാണ് മാണി ഡേവിസാകുന്നത്. ഷാജോണിന്റെ പൊലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് എത്തുന്ന ശക്തമായ കഥാപാത്രമാണ് സമര്‍ഥനും സത്യസന്ധനുമായ മാണി ഡേവിസ്.

കലാഭവന്‍ ഷാജോണിനു പുറമെ മിയ, രാഹുല്‍ മാധവ്, റിയാസ് ഖാന്‍, തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍, കോട്ടയം രമേഷ്, മൃണ്‍മയി, സൂരജ് സണ്‍, ജസീല പര്‍വീണ്‍, വി കെ ബൈജു, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്മാന്‍, ബിജു പപ്പന്‍, പ്രിയാമേനോന്‍, സാബു പ്രൗദീന്‍, മുന്‍ഷി മധു, റോജിന്‍ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

- Advertisement -
Ad image

ബാനര്‍- എ ബി എസ് സിനിമാസ്, നിര്‍മ്മാണം- അനീഷ് ശ്രീധരന്‍, സംവിധാനം- ഉണ്ണി മാധവ്, രചന- രാഹുല്‍ കല്യാണ്‍, ഛായാഗ്രഹണം- ഷമിര്‍ ജിബ്രാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- അരുണ്‍ വിക്രമന്‍, സംഗീതം, പശ്ചാത്തലസംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, എഡിറ്റിംഗ്- അനന്തു എസ് വിജയ്, ഗാനരചന- ബി കെ ഹരി നാരായണന്‍, പ്രെറ്റി റോണി, ആലാപനം- കെ എസ് ഹരിശങ്കര്‍, നിത്യാമാമ്മന്‍, അനാമിക, കൊറിയോഗ്രാഫി- കുമാര്‍ ശാന്തി മാസ്റ്റര്‍, സ്പ്രിംഗ്, കല- അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യും- ഇന്ദ്രന്‍സ് ജയന്‍, ചമയം- പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഉടുമ്പന്‍ചോല, ഫിനാന്‍സ് കണ്‍ട്രോളര്‍- സണ്ണി തഴുത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- അനീഷ് കെ തങ്കപ്പന്‍, മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദര്‍ശന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് മുണ്ടേല, ഡിസൈന്‍സ്- പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!