എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ അറിയാം; കൊലവിളി പ്രസംഗവുമായി സി പി എം നേതാവ്

Web Desk
1 Min Read

കോഴിക്കോട്: എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന പൊതുയോഗത്തില്‍ കൊലവിളി പ്രസംഗവുമായി സി പി എം നേതാവ്. ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ഒ എം ഭരദ്വാജ് ആണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്.

city exchange

കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നും സി പി എമ്മുകാര്‍ ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടി വീഴില്ലെന്നും ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നുമാണ് പ്രസംഗിച്ചത്. നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ പൊതുയോഗത്തിലായിരുന്നു ഈ പരാമര്‍ശം.

‘ഞങ്ങളും ബോംബ് എറിഞ്ഞിട്ടുണ്ട്. ഇല്ലാ എന്ന് പറഞ്ഞിട്ടില്ല. പക്ഷെ നിങ്ങളുടെ പോലെ പിപ്പിടികാട്ടി മതിലിന്മേല്‍ എറിഞ്ഞു പോകുകയല്ല. ഞങ്ങള്‍ എവിടെയാണോ ലക്ഷ്യംവയ്ക്കുക, ആ ലക്ഷ്യസ്ഥാനത്ത് എറിഞ്ഞുകൊണ്ട് അവസാനിപ്പിക്കാന്‍ സി പി എം തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും. കോണ്‍ഗ്രസും ആര്‍ എസ് എസും നല്ല നിലയ്ക്ക് ഓര്‍ത്തുകളിച്ചാല്‍ മതി. ഞങ്ങളെ കൊണ്ട് അത്തരമൊരു പ്രവൃത്തി ചെയ്യിപ്പിച്ചാല്‍ എല്ലാവരെയും വെള്ളപുതപ്പിച്ച് കിടത്തുവാന്‍ ഈ പ്രസ്ഥാനത്തിന് അറിയാം’ എന്നിങ്ങനെയായിരുന്നു ഭരദ്വാജിന്റെ പ്രസംഗം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!